Meta-യിൽ നിന്നുള്ള Instagram Lite, Instagram-ന്റെ വേഗതയേറിയതും ചെറുതുമായ പതിപ്പാണ്. വേഗത കുറഞ്ഞ നെറ്റ്‌വർക്കുകളിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാനും മൊബൈൽ ഡാറ്റ കുറച്ച് ഉപയോഗിക്കാനും നിങ്ങളുടെ ഫോണിൽ കുറച്ച് സ്‌റ്റോറേജ് സ്‌പെയ്‌സ് ഉപയോഗിക്കാനും നിർമ്മിച്ചിരിക്കുന്ന Instagram Lite, നിങ്ങൾ ഇഷ്‌ടപ്പെടുന്ന ആളുകളുമായും വസ്‌തുക്കളുമായും നിങ്ങളെ അടുപ്പിക്കുന്നത് എളുപ്പമാക്കുന്നു. ക്രിയാത്മക നിമിഷങ്ങളിൽ സ്വയം പ്രകടിപ്പിക്കുകയും ആളുകളുമായി ബന്ധപ്പെടുകയും ചെയ്യുക.
• നിങ്ങൾ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളിൽ നിന്നും സ്രഷ്‌ടാക്കളിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും സ്റ്റോറികളും കാണുക
നിങ്ങളുടെ സുഹൃത്തുക്കൾ, പ്രിയപ്പെട്ട കലാകാരന്മാർ, ബ്രാൻഡുകൾ, സ്രഷ്‌ടാക്കൾ എന്നിവർ പങ്കിടുന്നത് നിങ്ങളുടെ ഫീഡിൽ കാണാൻ അവരെ Instagram-ൽ പിന്തുടരുക. സംഭാഷണത്തിൽ ചേരുക, നിങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം ലൈക്ക് ചെയ്യുകയും അഭിപ്രായമിടുകയും പങ്കിടുകയും ചെയ്യുമ്പോൾ നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ കൂടുതലായി കാണുക.
• റീൽസ് ഉപയോഗിച്ച് സർഗ്ഗാത്മകതയും അനന്തമായ വിനോദവും അൺലോക്ക് ചെയ്യുക
സുഹൃത്തുക്കളുമായോ Instagram-ൽ ആരുമായും പങ്കിടാൻ രസകരവും ആസ്വാദ്യകരവുമായ വീഡിയോകൾ കാണുക, എളുപ്പത്തിൽ സൃഷ്‌ടിക്കുക. 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള മൾട്ടി-ക്ലിപ്പ് വീഡിയോകൾ സൃഷ്‌ടിക്കുക, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടെക്‌സ്‌റ്റ്, ടെംപ്ലേറ്റുകൾ, സംഗീതം എന്നിവ ഉപയോഗിച്ച് സർഗ്ഗാത്മകത പ്രകടിപ്പിക്കുക. നിങ്ങളുടെ ഗാലറിയിൽ നിന്നും വീഡിയോകൾ അപ്‌ലോഡ് ചെയ്യുക.
• നിങ്ങളുടെ ദൈനംദിന നിമിഷങ്ങൾ സ്റ്റോറികളിൽ പങ്കിടുക
24 മണിക്കൂറിന് ശേഷം അപ്രത്യക്ഷമാകുന്ന നിങ്ങളുടെ സ്‌റ്റോറിയിൽ ഫോട്ടോകളും വീഡിയോകളും ചേർക്കൂ, ഒപ്പം രസകരമായ ക്രിയാത്മക ടൂളുകൾ ഉപയോഗിച്ച് അവ ജീവസുറ്റതാക്കൂ. നിങ്ങളുടെ സ്റ്റോറി ജീവസുറ്റതാക്കാൻ ടെക്‌സ്‌റ്റ്, സംഗീതം, സ്റ്റിക്കറുകൾ, GIF-കൾ എന്നിവ ഉപയോഗിക്കുക. ചോദ്യങ്ങൾ അല്ലെങ്കിൽ വോട്ടെടുപ്പ് സ്റ്റിക്കറുകൾ ചേർത്ത് സുഹൃത്തുക്കൾക്കും പിന്തുടരുന്നവർക്കും നിങ്ങളുടെ സ്റ്റോറി സംവേദനാത്മകമാക്കുക.
• നിങ്ങളുടെ സുഹൃത്തുക്കൾക്ക് Direct-ൽ സന്ദേശമയയ്‌ക്കുക
റീൽസിലും ഫീഡിലും സ്‌റ്റോറികളിലും നിങ്ങൾ കാണുന്നവയെ കുറിച്ച് സംഭാഷണങ്ങൾ ആരംഭിക്കൂ. നിങ്ങളുടെ സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയയ്ക്കുക, പോസ്റ്റുകൾ സ്വകാര്യമായി പങ്കിടുക, ചാറ്റ് അറിയിപ്പുകൾ സ്വീകരിക്കുക. വീഡിയോ, ഓഡിയോ കോളുകൾ ഉപയോഗിച്ച് നിങ്ങൾ എവിടെയായിരുന്നാലും സുഹൃത്തുക്കളുമായി ബന്ധപ്പെടുക.
• നിങ്ങൾ ഇഷ്ടപ്പെടുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ Instagram തിരയുക, അടുത്തറിയുക
തിരയൽ ടാബിൽ നിങ്ങൾക്ക് താൽപ്പര്യമുള്ളവ കൂടുതലായി കാണുക. രസകരമായ ഫോട്ടോകൾ, റീലുകൾ, അക്കൗണ്ടുകൾ എന്നിവയും മറ്റും കണ്ടെത്തുക. വിഷയങ്ങൾ അടുത്തറിയുന്നതിനും നിങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കത്തെയും സ്രഷ്‌ടാക്കളെയും കണ്ടെത്തുന്നതിനും കീവേഡുകൾ ഉപയോഗിച്ച് തിരയുക.
ഇൻസ്റ്റാൾ ചെയ്യുക ക്ലിക്ക് ചെയ്യുന്നതിലൂടെ, നിങ്ങൾ ഉപയോഗ നിബന്ധനകളും (https://help.instagram.com/581066165581870/) സ്വകാര്യതാ നയവും (https://help.instagram.com/519522125107875/) അംഗീകരിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, മേയ് 20